കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കിണറ്റില്‍ കരിയോയില്‍ ഒഴിച്ചതായി പരാതി; മൂന്ന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കിണറ്റില്‍ കരിയോയില്‍ ഒഴിച്ചതായി പരാതി.

video
play-sharp-fill

കോട്ടയം സ്വദേശി വല്ലപ്പുഴയില്‍ ഷാനവാസിൻ്റെ കിണറ്റിലാണ് കരിയോയില്‍ ഒഴിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ കിണറ്റില്‍ വെള്ളമെടുക്കാൻ പോയപ്പോഴാണ് കരിയോയില്‍ ഒഴിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാനവാസിനെ കൂടാതെ അയല്‍വാസികളായ മൂന്ന് കുടുംബവും ഈ കിണറ്റില്‍ നിന്നാണ് വെള്ളം ഉപയോഗിക്കുന്നത്.

വെള്ളത്തില്‍ കരിയോയില്‍ വീണതോടെ ഇവരുടെ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കുടുംബങ്ങള്‍.