നഴ്സസ് സമരം ശക്തമാകുന്നു. കോട്ടയം കാരിത്താസ് ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ ഇന്ന് കഞ്ഞിവച്ച് പ്രതിഷേധിക്കും

Spread the love

കോട്ടയം: കാരിത്താസ് ആശുപത്രി കവാടത്തിന് മുന്നിൽ ശമ്പള വർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി നഴ്സുമാർ ആശുപത്രി കവാടത്തിന് മുന്നിൽ കഞ്ഞിവച്ച് പ്രതിഷേധം സംഘടിപ്പിക്കും.

video
play-sharp-fill

ശമ്പള വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ ആശുപത്രിക്ക് മുന്നിൽ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. എന്നാൽ ഇതുവരെ ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഒരു തീരുമാനത്തിനും തയ്യാറായിട്ടില്ലെന്നാണ് സമരത്തിലുള്ള നഴ്സുമാർ ആരോപിക്കുന്നത്.

പഠനം പൂർത്തിയാക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ജോലിയിൽ പ്രവേശിച്ച ശേഷം ലഭിക്കുന്നത് വളരെ കുറഞ്ഞ ശമ്പളമാണെന്നും, പലരെയും വർഷംതോറും പുതുക്കുന്ന കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത് തന്നെ. വായ്പ തിരിച്ചടവ്, വാടക, കുടുംബച്ചെലവ് എന്നിവയ്ക്ക് നിലവിലെ ശമ്പളം പോരെന്നതും അവർ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധത്തിന്റെ ഭാഗമായി നഴ്സുമാർ പ്രതീകാത്മകമായി കഞ്ഞി തയ്യാറാക്കി പ്രതിഷേധം നടത്തും. ആവശ്യങ്ങൾക്ക് പരിഹാരം ലഭിക്കാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരനേതാക്കൾ അറിയിച്ചു.
നഴ്സുമാരുടെ സമരം തുടരുന്നതിനാൽ ആശുപത്രിയുടെ സാധാരണ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും നേതാക്കളും സമരത്തിലിരിക്കുന്ന നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ പ്രകടനവും സംഘടിപ്പിക്കും.
ഇതോടൊപ്പം, സമരത്തിന്റെ ഭാഗമായി നഴ്സുമാർ രാവിലെ 10 മണിക്കാണ് കാരിത്താസ് ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധം നടത്തുന്നത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ദേശീയ നേതൃത്വമാണ് സമരം ആഹ്വാനം ചെയ്തത്. നഴ്‌സുമാരുടെ ശമ്പള ഘടന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.