
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യക്ക് സംസ്ഥാന സർക്കാർ വക വഴിവിട്ട സഹായമെന്ന് റിപ്പോർട്ട്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മില്‍മയുടെയും ഉല്‍പ്പന്നങ്ങളുടെ വിദേശവ്യാപാരത്തിന് മത്സരപ്രക്രിയകളൊന്നുമില്ലാതെ മന്ത്രിയുടെ ഭാര്യയുടെ കമ്പനിക്കു കരാർ നല്‍കിയെന്നാണ് ആരോപണം ഉയരുന്നത്.
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ സിഇഒയായ ‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ കമ്പനിക്കാണ് കരാർ ലഭിച്ചത്. കേരഫെഡിന്റെ വെളിച്ചെണ്ണ ദുബായിലും മില്‍മയുടെ ഉല്‍പന്നങ്ങള്‍ ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും വിപണനം ചെയ്യുന്നതിനായാണ് കരാർ നല്‍കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊത്തവ്യാപാര ഏജന്റിന് വെളിച്ചെണ്ണ നല്‍കുന്നതിന് പ്രത്യേകമായി ടെൻഡർ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡിന്റെ വിശദീകരണം. എന്നാല്‍ വിദേശ വിപണിയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി ഇതുവരെ മറ്റേതെങ്കിലും കമ്പനികളുമായി ഇത്തരത്തിലുള്ള കരാറുകള്‍ ഉണ്ടായിട്ടില്ലെന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു.



