ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി; ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ കടകംപള്ളിക്കെതിരെ കേസെടുക്കും;സംസ്ഥാന പൊലീസ് മേധാവി

Spread the love

തിരുവനന്തപുരം: മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി.

video
play-sharp-fill

തുമ്പ പൊലീസാണ് കേസ് അന്വേഷിക്കുക. ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ കടകം പള്ളിക്കെതിരെ കേസെടുക്കും. കഴക്കൂട്ടം സ്വദേശിനിയുടെ പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം.

ഇന്നലെയാണ് പോറ്റി ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പരാതിയിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു കഴക്കൂട്ടം സ്വദേശി എസ്‌ഐടിക്ക് നൽകിയ പരാതിയിൽ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചിരുന്നു