മന്ത്രി വീണ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‍യു പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

Spread the love

കണ്ണൂർ: മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കെഎ‍സ്‍യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശേരി കോടതി പരിഗണിക്കും.

video
play-sharp-fill

കെഎ‍സ്‍യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍ ഉള്‍പ്പടെ അഞ്ചുപേരാണ് റിമാൻഡിലുളളത്. വധശ്രമം ഉള്‍പ്പടെയുളള 9 വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

പ്രതികളെ കഴിഞ്ഞ ദിവസം റെയില്‍വേസ്റ്റേഷനിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. നേരത്തെ അഞ്ചുപേരുടെയും ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ ആയുധമുപയോഗിച്ച്‌ വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാല്‍ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നാണ് പ്രതിഭാഗം വാദം.

കഴിഞ്ഞ എട്ടാം തീയതി പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.