
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ പുതിയ നടപടി.
പോലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.
അതേസമയം, ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായതിനു ശേഷവും പാലക്കാട് എത്തിയ രാഹുല്‍ മാങ്കൂട്ടത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ ഉള്‍പ്പെടെ രാഹുലിനൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥി ആവുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും പാർട്ടി പറഞ്ഞാല്‍ മത്സരിക്കും ഇല്ലെങ്കില്‍ മത്സരിക്കില്ല എന്നുമായിരുന്നു രാഹുലിന്റെ മറുപടി. പാർട്ടിക്കാർ സ്വതന്ത്രനായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു.







