തിക്കുറിശ്ശി ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എക്കോ മികച്ച ചിത്രം; ജോജു ജോര്‍ജ് മികച്ച നടനും ലിജോ മോള്‍ മികച്ച നടിയും

Spread the love

തിരുവനന്തപുരം: പത്മശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ സ്മരണാര്‍ത്ഥം നല്‍കുന്ന ഈ വര്‍ഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാലചന്ദ്രമേനോന്‍, ഗോകുലം ഗോപാലന്‍, എം.ജി. ശ്രീകുമാര്‍, സോഹന്‍ റോയ് എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

video
play-sharp-fill

പ്രധാന പുരസ്‌കാരങ്ങള്‍:

മികച്ച ചിത്രം: എക്കോ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച നടന്‍: ജോജു ജോര്‍ജ് (ചിത്രം: നാരായണീന്റെ മൂന്ന് ആണ്‍മക്കള്‍)

മികച്ച നടി: ലിജോ മോള്‍ (ചിത്രം: പൊന്മാന്‍)

മികച്ച സംവിധായകന്‍: അരുണ്‍ ബോസ് (ചിത്രം: മിണ്ടിയും പറഞ്ഞും)

മികച്ച തിരക്കഥ: ബാഹുല്‍ രമേഷ് (ചിത്രം: എക്കോ)

മികച്ച ഛായാഗ്രഹണം: നിമിഷ് രവി (ചിത്രം: ലോക ചാപ്റ്റര്‍ 1 ചന്ദ്ര)

ജനപ്രിയ പുരസ്‌കാരങ്ങള്‍:

ജനപ്രിയ സിനിമ: രേഖാചിത്രം

ജനപ്രിയ നടന്‍: നിവിന്‍ പോളി (ചിത്രം: സര്‍വ്വം മായ)

ജനപ്രിയ നടി: റിയാ ഷിബു (ചിത്രം: സര്‍വ്വം മായ)

ജനപ്രിയ സംവിധായകന്‍: അഖില്‍ സത്യന്‍ (ചിത്രം: സര്‍വ്വം മായ)

മറ്റ് പുരസ്‌കാരങ്ങള്‍:

മികച്ച സ്വഭാവ നടന്‍: വിനീത് (എക്കോ)

മികച്ച സ്വഭാവനടി: സരിന്‍ ഷിഹാബ് (രേഖാചിത്രം)

മികച്ച സഹനടന്‍: സജിന്‍ ഗോപു (പൊന്മാന്‍)

മികച്ച സഹനടി: മഞ്ജു പിള്ള (പ്രിന്‍സ് & ഫാമിലി)

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം: ബിയന മോമിന്‍ (എക്കോ)

ബേബി മാത്യു സോമതീരം (ചെയര്‍മാന്‍), ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജന്‍ വി പൊഴിയൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. ഏപ്രില്‍ 4-ന് പുനലൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.