
കോട്ടയം:ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെ മന്തിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി.
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ അധ്യക്ഷ വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ യദു സി നായർ, ബിനീഷ് ബെന്നി, ഡെന്നിസ് ജോസഫ്, ജസ്റ്റിൻ പുതുശ്ശേരി, വിഷ്ണു ചെമ്മണ്ടവള്ളി, റാഷ്മാൻ ഓതാട്ടിൽ, മാത്യു പുതുപ്പള്ളി, ആഷിക് പി എസ്, ദീപു നാട്ടകം തുടങ്ങിയവർ നേതൃത്വം നൽകി.



