
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂള്‍ ഹോസ്റ്റലില്‍ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
നാല് മാസം മുൻപും ഇതേ ഹോസ്റ്റലില്‍ മറ്റൊരു വിദ്യാർത്ഥിനിയും ജീവനൊടുക്കിയിരുന്നു. ഹോസ്റ്റലിൻ്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിലായിരുന്നു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെ വീണ്ടും സമാന സംഭവം.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഭിഗീതാണ് മരിച്ചത്. വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല. നവോദയ സ്കൂളിനെതിരെ വ്യാപകമായ റാഗിങ് പരാതികള്‍ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


