വനിതാ സംവരണ ബില്ലില്‍ ഭേദഗതി; നീക്കവുമായി കേന്ദ്രസർക്കാർ; സംവരണം നടപ്പാക്കേണ്ട മണ്ഡലങ്ങള്‍ നറുക്കിട്ട് തീരുമാനിക്കും

Spread the love

ദില്ലി: വനിതാ സംവരണ ബില്ലില്‍ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ.

video
play-sharp-fill

വനിതാ സംവരണം അടുത്ത വർഷം മുതല്‍ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പാസാക്കിയേക്കും. വനിതാ സംവരണം നടപ്പാക്കേണ്ട മണ്ഡലങ്ങള്‍ നറുക്കിട്ട് തീരുമാനിക്കുമെന്നാണ് സൂചന. വനിതാ സംവരണത്തിനായി 2029 വരെ കാത്തിരിക്കരുതെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഭേദഗതി കൊണ്ടുവരുന്നതിന് സമവായം തേടി പാർലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വിളിച്ചു. നിലവിലെ നാരീ ശക്തി നിയമപ്രകാരം മണ്ഡല പുനർ നിർണയത്തിന് ശേഷമാണ് വനിതാ സംവരണം നടപ്പാക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത വർഷം ആദ്യം നടക്കുന്ന യുപി, ഉത്തരാഖണ്ഡ് പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് ഭേദഗതി കൊണ്ടുവരുന്നത്.