സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒ.പി. സമയം കൂട്ടി; എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍; ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒ.പി. സമയം കൂട്ടി.

video
play-sharp-fill

രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് പുതിയ ഒ.പി സമയം.
ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഒ.പി സമയം നീട്ടിയത്.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ഒ.പി. സമയം എട്ടുമുതല്‍ രണ്ടുവരെയാക്കി. നേരത്തെ എട്ട് മുതല്‍ ഒരു മണി വരെയായിരുന്നു. ഒരു മണിക്കൂര്‍ സമയം കൂട്ടിയതിനെതിരെ KGMOA രംഗത്തെത്തി. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ എട്ടു മുതല്‍ മൂന്ന് വരെയാക്കും. ഡപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ്. കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്.

അതേസമയം ഏകപക്ഷീയമായി ഒപി സമയം വര്‍ധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.