Spread the love

അമ്പലപ്പുഴ: മാസ്റ്റർ ഫൗണ്ടേഷന്‍റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരന്.അധ്യാപകനും മുസ്‍ലിം ലീഗ് നേതാവും കാല്‍ നൂറ്റാണ്ടു കാലം അമ്പലപ്പുഴ യു ഡി എഫ് കണ്‍വീനറുമായിരുന്ന അബ്ദുല്‍ സലാം മാസ്റ്ററുടെ സ്മരണാർത്ഥമാണ് പുരസ്കാരം നല്‍കുന്നത്.

video
play-sharp-fill

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏപ്രില്‍ ആദ്യ വാരം സമർപ്പിക്കും. സമാനതകളില്ലാത്ത വികസന മാതൃകയിലൂടെ ആധുനിക ആലപ്പുഴയെ പുനർനിർമ്മിച്ച ധിഷണാശാലിയായ ജനപ്രതിനിധിയായിരുന്നു ജി സുധാകരനെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.

 

മുൻ എം പി ടി.ജെ ആഞ്ചലോസ്, ഡോ. മുഹമ്മദ്‌ കുഞ്ഞ്, എൻ ബാലഗോപാല്‍, എൻ കെ പ്രേമചന്ദ്രൻ എം പി തുടങ്ങിയവരാണ് മുൻ വർഷത്തെ അവാർഡ് ജേതാക്കള്‍. പ്രൊഫ. കോന്നി ഗോപകുമാർ, ഡോ. മധു ഓമല്ലൂർ, സി രാധാകൃഷ്ണൻ അമ്പലപ്പുഴ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി നസീർ സലാം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group