
ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഇപ്പോഴെ ഇങ്ങനെ ഇമോഷണല്‍ ആകല്ലേ മന്ത്രീ എന്ന് പരിഹസിച്ചുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. പാലക്കാട് ഐവിഎഫും അബോർഷനും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു. ഇദ്ദേഹം വന്നതോടെ ഇത്തരം കാര്യങ്ങള്‍ നോക്കുന്നുണ്ട്. അയാളാണോ എന്നെക്കുറിച്ച് അഭിപ്രായം പറയുന്നത്. പാലക്കാട് ഡോക്ടർമാർക്ക് പണിയില്ലാതായി. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണ്’- രാഹുല്‍ പങ്കുവെച്ച ക്ലിപ്പില്‍ ഗണേഷ്കുമാർ പറയുന്ന വാചകങ്ങളാണിത്.
തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവർ ഇടപെടരുതെന്നും മന്ത്രി ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വട്ടുള്ളവർ പൊലീസിനോട് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപിന്നാലെ ഗണേഷ്കുമാറിൻ്റെ ഭാര്യ ബിന്ദു മേനാൻ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ കുടുംബവീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു.
മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകള്‍ എല്ലാം കൈയില്‍ ഉണ്ട്. ബിജെപി കൗണ്‍സിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോണ്‍ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതില്‍ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. ഇതായിരുന്നു മന്ത്രിയുടെ ഭാര്യയുടെ മറുപടി.



