
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉദ്ഘാടനത്തിനിടെ മന്ത്രി പി.എ മുഹമ്മദ് റിയാസിന് കൂവല്‍. മന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്നതിനിടെയാണ് സംഭവം, കളക്ടറേറ്റിന് മുന്നില്‍ സമരം ചെയ്യുകയായിരുന്ന നഴ്സുമാരാണ് മന്ത്രിയെ കൂകിവിളിച്ചത്.
സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ നൂറിലേറെ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കുന്നത് . എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം പിൻവലിക്കുകയായിരുന്നു.
മിനിമം വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ അംഗീകരിച്ചിരുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ച വേതനത്തേക്കാള്‍ കൂടുതല്‍ തുക മാനേജ്മെന്റ് നല്‍കാമെന്ന് അറിയിച്ചതോടെയാണ് മറ്റു ജില്ലകളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിന്‍വലിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരം തുടരുന്ന ആശുപത്രി മാനേജ്മെന്റുകളുമായി ഇന്ന് ചര്‍ച്ച തുടരും. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം.



