പൊങ്കാലയ്ക്കിടെ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; സുരക്ഷാവീഴ്ച്ച ആരോപിച്ച്‌ വീട്ടമ്മയുടെ ഭർത്താവ് രംഗത്ത്

Spread the love

കോഴിക്കോട്: പൊങ്കാലയ്ക്കിടെ തീ പൊള്ളലേറ്റു വീട്ടമ്മ മരിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ച്ച ആരോപിച്ച്‌ വീട്ടമ്മയുടെ ഭർത്താവ് രംഗത്ത്. മതിയായ സുരക്ഷ ഒരുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് മരിച്ച വിജിഷയുടെ ഭർത്താവ് ദിനേഷ് കുമാർ പറഞ്ഞു.

video
play-sharp-fill

കെടിഡിസിയുടെ ചൈത്രം ഹോട്ടലിനു മുൻവശത്താണ് പൊങ്കാലയിട്ടത്. തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന അടുപ്പില്‍ നിന്നാണ് വിജിഷയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. തൊട്ടു പിന്നില്‍ അടുപ്പ് വെക്കരുതെന്ന കാര്യം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ നിസ്സഹായരാണെന്നാണ് പൊലീസ് പറഞ്ഞതെന്നും ദിനേഷ് കുമാർ പറഞ്ഞു.

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group