
അപമാനഭാരത്താൽ തലതാഴ്ത്തി നിന്നൊരു ഭൂതകാലം മുറിവേൽപ്പിക്കുമ്പോഴും ഇടറാതെ മുന്നോട്ടുകുതിക്കാൻ സഞ്ജുവിന് സാധിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. അവിടെ കിവീസിനെന്നല്ല, ലോകക്രിക്കറ്റിലെ ഒരു ശക്തിക്കും വിജയിച്ചുപോകാനാവില്ലെന്നുറപ്പ്. ഇന്നാ പോരാട്ടത്തിന്റെ പേര് കൂടിയാണ് സഞ്ജു വിശ്വനാഥ് സാംസൺ.
ഈ ലോകകപ്പിന്റെ തുടക്കത്തിൽ പ്ളേയിംഗ് ഇലവനിൽ പോലും ഇടമില്ലാതിരുന്ന സഞ്ജു സാംസൺ ഒടുവിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ തുടർച്ചയായി നിരാശപ്പെടുത്തിയതിനാലാണ് സഞ്ജുവിന് ലോകകപ്പിന്റെ ആദ്യഘട്ടത്തിൽ പ്ളേയിംഗ് ഇലവന് പുറത്തിരിക്കേണ്ടിവന്നത്.
അഭിഷേകിന് അസുഖമായപ്പോൾ നമീബിയയ്ക്കെതിരെ ഇറങ്ങി എട്ടുപന്തിൽ 22 റൺസും സിംബാബ്‌വേയ്ക്കെതിരെ 15 പന്തുകളിൽ 24 റൺസും നേടിയ സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിപ്പിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിങ്കുസിംഗിന്റെ പിതാവിന്റെ മരണം വീണ്ടും പ്ളേയിംഗ് ഇലവനിലേക്ക് എത്തിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തുകളിൽ 97 റൺസ് നേടി മാച്ച് വിന്നറായതോടെ തലവര മാറി. പിന്നീട് സെമിയിലും ഫൈനലിലും മിന്നുന്ന അർദ്ധസെഞ്ച്വറികൾ.
ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ച്വറികളടക്കം 321 റൺസ് നേടി റൺവേട്ടയിൽ രണ്ടാംസ്ഥാനത്ത്. സെമി കഴിഞ്ഞപ്പോൾ തന്നെ പ്ളേയർ ഒഫ് ദ ടൂർണമെന്റിന് പരിഗണിക്കുന്ന കളിക്കാരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനായി. കഴിഞ്ഞ ലോകകപ്പിൽ ഒരു കളിപോലും കളിക്കാൻ കഴിയാതെ ബെഞ്ചിലിരുന്ന സഞ്ജുവിന്റെ മധുരപ്രതികാരമായി ഈ ലോകകപ്പ്.



