
മലപ്പുറം: കോട്ടക്കല്‍ നഗരസഭയിലെ ഇന്ത്യനൂരില്‍ ചത്ത കോഴികളെ വില്‍പനയ്ക്കായി സൂക്ഷിച്ച ചിക്കന്‍ സ്റ്റാള്‍ നഗരസഭാ ആരോഗ്യ വിഭാഗം റെയ്ഡ് ചെയ്ത് പൂട്ടിപ്പിച്ചു.
ചത്ത കോഴികളെ ഇവിടെ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അധികൃതരുടെ മിന്നല്‍ പരിശോധന. പരിശോധനയില്‍ ഏകദേശം 25 പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിരവധി കോഴികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇതില്‍ പലതും പുഴുവരിച്ചും ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുമായിരുന്നു.
ഇന്ത്യനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന രീതിയിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയത്.
പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സ്ഥാപനത്തിനെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഹെല്‍ത്ത് വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും ഹോട്ടലുകളിലും ഇറച്ചി വില്‍പന കേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് നഗരസഭയുടെ തീരുമാനം.



