Spread the love

ബംഗളൂരു: ഭര്‍ത്താവ് മരിച്ച്‌ മൂന്നാഴ്ച തികയും മുന്‍പേ വിവാഹം കഴിച്ച്‌ വിധവയായ യുവതി.

video
play-sharp-fill

പെട്ടന്നുള്ള കല്യാണത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകവും.
ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയ 50 വയസ്സുള്ള പരമേഷിന്റെ കൊലപാതകമാണ് പൊലീസ് സമര്‍ഥമായി തെളിയിച്ചത്.

കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് സംഭവം. പരമേഷിന്റെ കൊലപാതകത്തില്‍ ഭാര്യ ആശ (46)യും കാമുകനും അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂലിപ്പണിക്കാരനായ പരമേഷ് ജനുവരി 29ന് രാത്രിയാണ് മരിച്ചത്. തുടര്‍ന്ന് ഭാര്യ ആശ പരമേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കുകയും ഇതിന്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

തുടര്‍ന്ന് ഫെബ്രുവരി 19ന് ആശ പാചകക്കാരനായ ചന്ദ്രപ്പയെ വിവാഹം കഴിച്ചു. ഇതറിഞ്ഞ പരമേഷിന്റെ ബന്ധുക്കള്‍ ഞെട്ടിപ്പോയി. ഈ വിവാഹത്തില്‍ സംശയം തോന്നിയ പരമേഷിന്റെ സഹോദരിമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.