
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ മുപ്പതോളം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി പ്രാഥമിക പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചെങ്കിലും എതിരാളികള്‍ ആരെന്നതില്‍ അവ്യക്തത.
ബി.ജെ.പിയിലേക്ക് ഒഴുകുന്ന വോട്ടുകള്‍ തങ്ങളുടെ ചേരിയില്‍ നിന്നാകുമെന്ന ആശങ്കമൂലം ഈ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ എതിര്‍പക്ഷത്തെ സീറ്റുമോഹികള്‍ക്കുപോലും മടി. ബി.ജെ.പിയുടെ മുന്നേറ്റം മുന്നില്‍ കാണുന്ന മണ്ഡലങ്ങളില്‍ എങ്ങനെ പ്രതിരോധ തന്ത്രമൊരുക്കുമെന്നറിയാതെ നട്ടം തിരിയുകയാണ് ഇരുമുന്നണി നേതൃത്വവും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് പിടിച്ചതോടെ ദേശീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയും സഹായവും ബി.ജെ.പി. സംസ്ഥാന ഘടകത്തിനു ലഭിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഐ.ടി. സെല്‍ നേതാക്കളടക്കം സംസ്ഥാനത്തെത്തി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തര്‍ക്കങ്ങളില്ലാതെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കി പ്രചാരണരംഗത്ത് ബി.ജെ.പി കുതിപ്പ് തുടങ്ങിയപ്പോഴും രൂക്ഷമായ തര്‍ക്കം ഇരുമുന്നണികളിലും എതിരാളികളെ വലയ്ക്കുകയാണ്.







