play-sharp-fill
റെനോയുടെ ട്രൈബർ ആഗസ്റ്റ് 28 ന് ; ബുക്കിങ് 17 മുതൽ

റെനോയുടെ ട്രൈബർ ആഗസ്റ്റ് 28 ന് ; ബുക്കിങ് 17 മുതൽ

സ്വന്തം ലേഖിക

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ട്രൈബർ ആഗസ്റ്റ് 28-ന് വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ആഗസ്റ്റ് 17 മുതൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. ഇന്ത്യയിലെ കോംപാക് എം.പി.വി വാഹന ശ്രേണിയിലേക്ക് അടുത്തിടെയാണ് റെനോ ട്രൈബറിനെ അവതരിപ്പിച്ചത്.

11,000 രൂപ അഡ്വാൻസായി ഈടാക്കിയാണ് ട്രൈബറിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. റെനോയുടെ അംഗീകൃത ഷോറൂമുകളിൽ ബുക്ക് ചെയ്യുന്നതിന് പുറമെ, ഓൺലൈനായും ബുക്കുചെയ്യാനുള്ള സൗകര്യം നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെനോയുടെ ഹാച്ച്ബാക്ക് മോഡലായ ക്വിഡിനും എം.പി.വി മോഡലായ ലോഡ്ജിക്കും ഇടയിലാണ് സെവൻ സീറ്റർ മോഡലായ ട്രൈബറിന്റെ സ്ഥാനം. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എം.പി.വി മോഡലാണ് ട്രൈബർ.

ഇന്ത്യയിലെയും ഫ്രാൻസിലേയും റെനോ ടീം സംയുക്തമായി ഡിസൈൻ ചെയ്ത മോഡലാണ് ട്രൈബർ. നാല് മീറ്ററിൽ താഴെ വലുപ്പത്തിൽ ഏഴ് പേർക്ക് വരെ യാത്ര ചെയ്യാമെന്നതാണ് അൾട്രാ മോഡുലാർ ഡിസൈനിലുള്ള ട്രൈബറിന്റെ പ്രധാന ആകർഷണം.

ഇന്ത്യൻ വിപണിയിലേക്കായി പ്രത്യേകം രൂപകൽപന ചെയ്ത ട്രൈബർ പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് എത്തുന്നത്. പെട്രോൾ എൻജിൻ മാത്രമാണ് ട്രൈബറിലുള്ളത്. 72 ബി.എച്ച്.പി പവറും 96 എൻ.എം ടോർക്കുമേകുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ട്രൈബറിലുള്ളത്. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എ.എം.ടിയാണ് ട്രാൻസ്മിഷൻ.