മദ്യലഹരിയിൽ വീട്ടിലെത്തിയ മകനും പിതാവും തമ്മിൽ വാക്കേറ്റം;പിന്നാലെ വീടിനകത്തുണ്ടായിരുന്ന വടിയെടുത്ത് പിതാവിന്റെ തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

Spread the love

ഷൊർണൂർ: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (63) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി അന്തരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ പൊലിസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

തിങ്കളാഴ്ച പുലർച്ചെ കൂനത്തറ കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മനോജും പിതാവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും,

തുടർന്ന് വീടിനകത്തുണ്ടായിരുന്ന വടിയെടുത്ത് മനോജ് പിതാവിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. ആക്രമണസമയത്ത് ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയേറ്റ് വീണ ഉണ്ണിക്കൃഷ്ണൻ ഗുരുതരാവസ്ഥയിലായതോടെ മനോജ് തന്നെ സഹോദരനെ വിവരമറിയിച്ചു. തുടർന്ന് സഹോദരനെത്തിയാണ് ഉണ്ണിക്കൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മനോജിനെ തിങ്കളാഴ്ച വൈകീട്ടോടെ തന്നെ ഷൊർണൂർ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.