
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രൊഡക്‌ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. അക്കൗണ്ടന്റ്, അസിസ്റ്റന്റ്, ഹെല്‍പ്പര്‍ തസ്തികകളിലേക്കാണ് നിയമനം.
താല്‍പര്യമുള്ളവര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന മാര്‍ച്ച് 14ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
മീറ്റ് പ്രൊഡക്‌ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലിയവസരം. ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് (മെഷീന്‍ ഷോപ്പ്), ക്ലീനര്‍ കം പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍ റിക്രൂട്ട്‌മെന്റ്.
കമ്പനിയുടെ കൊല്ലത്തുള്ള പ്രൊഡക്ഷന്‍ പ്ലാന്റിലേക്കാണ് നിയമനം.
ജൂനിയര്‍ അക്കൗണ്ടന്റ് 1
ജൂനിയര്‍ അസിസ്റ്റന്റ് 1
അസിസ്റ്റന്റ് (മെഷീന്‍ ഷോപ്പ്) 2
ക്ലീനര്‍ കം പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍ 18
പ്രായപരിധി
കേരള പി.എസ്.സി നിയമങ്ങള്‍ അനുസരിച്ചുള്ള പ്രായപരിധിയാണ് പരിഗണിക്കുന്നത്.
യോഗ്യത
ജൂനിയര്‍ അക്കൗണ്ടന്റ്
ബികോം ബിരുദം നേടിയിരിക്കണം. ടാലിയിലും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഏതെങ്കിലും സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ അസിസ്റ്റന്റ്
പ്ലസ് ടു വിജയിച്ചിരിക്കണം. ഓഫീസ് വര്‍ക്കില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അസിസ്റ്റന്റ് (മെഷീന്‍ ഷോപ്പ്)
പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം.
ഐടി ഐ സര്‍ട്ടിഫിക്കറ്റ് (ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ റെഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിങ്).
ക്ലീനര്‍ കം പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍
എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
വാല്യൂ ആഡഡ് മീറ്റ് പ്രൊഡക്ടില്‍ പ്രൊസസിങ് സര്‍ട്ടിഫിക്കറ്റ്. (കൊല്ലം ജില്ലക്കാര്‍ക്ക് മുന്‍ഗണനയുണ്ട്)
ശമ്പളം
ജൂനിയര്‍ അക്കൗണ്ടന്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9940-16580 രൂപവരെ ശമ്പളം ലഭിക്കും.
ജൂനിയര്‍ അസിസ്റ്റന്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9940-16580 രൂപവരെ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് (മെഷീന്‍ ഷോപ്പ്) തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14000 രൂപവരെ ശമ്പളം ലഭിക്കും.
ക്ലീനര്‍ കം പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14000 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് മീറ്റ് പ്രൊഡക്‌ട്‌സ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക.
ശേഷം യോഗ്യരായവര്‍ തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ ഉപയോഗിച്ച് തന്നിരിക്കുന്ന ഫോം ഫില്‍ ചെയ്യുക. അവസാന തീയതി മാര്‍ച്ച് 14.
അപേക്ഷ: https://recruitopen.com/cmd/mpi1.html



