തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 15ന് കൊടിയേറും;23ന് തിരുനക്കരപൂരവും. 24ന് ആറാട്ടും നടക്കും

Spread the love

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 15ന് കൊടിയേറും. 22ന് വലിയവിളക്കും. 23ന് തിരുനക്കരപൂരവും. 24ന് ആറാട്ടും നടക്കും. ഗാനമേളകളുടെ എണ്ണം കുറച്ചു ക്ഷേത്രകലകൾക്ക് പ്രാധാന്യം നൽകി എന്നതാണ് ഈ വർഷത്തെ ഉത്സവത്തിന്റെ പ്രത്യേകത.

video
play-sharp-fill

ഒരു കോടി രൂപയാണ് ബഡ്ജറ്റെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡൻ്റ് റ്റി.സി. രാമാനുജം, സെക്രട്ടറി അജയ് റ്റി.നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി. ഹരികുമാർ, വൈസ് പ്രസിഡൻ്റ് സഞ്ജയ് കെ.ആർ.വെട്ടുകുഴി, എന്നിവർ അറിയിച്ചു.

രണ്ടാം ഉത്സവം മുതൽ പള്ളിവേട്ടവരെ ഉത്സവബലി, കൂത്തമ്പലത്തിൽ എല്ലാ ദിവസവും കിരാതം കഥ കൂത്ത്, അഞ്ചാം ഉത്സവം മുതൽ കാഴ്ച്‌ചശ്രീബലി, വേല, സേവ, മയൂരനൃത്തം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15ന് വൈകിട്ട് 7ന് തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 8ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. നടൻ വിജയരാഘവൻ, തിരുവിഴ ജയശങ്കർ എന്നിവരെ ആദരിക്കും.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം വിജയരാഘവൻ നിർവഹിക്കും. സുവനീർ പ്രകാശനം നഗരസഭ ചെയർമാൻ എം.പി.സന്തോഷ്‌കുമാർ നിർവഹിക്കും.

16ന് രാത്രി 7 മുതൽ ഗാനമേള. 17ന് വൈകിട്ട് 8.30ന് മാനസജപലഹരി. 18ന് വൈകിട്ട് 7 മുതൽ ഗാനമേള.19ന് വൈകിട്ട് 10ന് മേജർസെറ്റ് കഥകളി, 20ന് വൈകിട്ട് 8.30ന് ചലച്ചിത്ര പിന്നണിഗായകൻ സായ് വിനേശിന്റെ സമന്വയ സംഗീതവിരുന്ന്. 10ന് കഥകളി,

21ന് രാത്രി 10.30ന് സംഗീതസദസ്.,​ 22ന് വലിയവിളക്ക്. രാത്രി 8.30ന് ചലച്ചിത്രതാരം ആർഷ ബൈജുവും സംഘവും അവതരിപ്പിക്കുന്ന നൃത്തതരംഗിണി. 10.30ന് കഥാപ്രസംഗം. 23ന് തിരുനക്കര പൂരം. 22 ആനകൾ പങ്കെടുക്കും. രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.

24ന് ആറാട്ട്. രാവിലെ 8ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. 11ന് ആറാട്ട് സദ്യ. രാത്രി 8.30ന് സമാപന സമ്മേളനം. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.. 10ന് സംഗീതസദസ്. പുലർച്ചെ 2ന് ആറാട്ട് എതിരേല്പ്. 5ന് കൊടിയിറക്ക്.