പു​ലി​പ്പേ​ടിയിൽ വിറച്ച് കൂട്ടിക്കൽ, കൊക്കയാർ നിവാസികൾ’; ക​ണ്ടെ​ത്തി​യ കാ​ൽ​പ്പാ​ടു​കൾ പു​ലിയുടേതെന്ന് വ​നം​വ​കുപ്പ്

Spread the love

കൂ​ട്ടി​ക്ക​ൽ: കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​പ്പേ​ടി വ​ർ​ധി​ക്കു​ന്നു. ഓ​രോ ദി​വ​സ​വും ഇവിടങ്ങളിൽ പു​ലി​യെ ക​ണ്ട​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

video
play-sharp-fill

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഞ​ർ​ക്കാ​ട് വാ​ലു​മ്മ​ൽ മേ​രി​ക്കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പം കൂ​ട്ടി​ൽ​ക്കി​ട​ന്ന നാ​യ​യു​ടെ വാ​ൽ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യ കാ​ൽ​പ്പാ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം​വ​കുപ്പ്.

വീ​ടി​ന് സ​മീ​പം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​വെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യി ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യെ കാണുന്നുണ്ടെന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​ഴി​ഞ്ഞ ദി​വ​സം കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പു​ലി​യെ ക​ണ്ട​താ​യി വീ​ട്ടു​കാ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു​മു​മ്പ് പു​ളി​ക്ക​ത്ത​ടം മേ​ഖ​ല​യി​ലും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മ്ലാ​ക്ക​ര​യി​ൽ പു​ലി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ മേ​ലോ​രം ഭാ​ഗ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പ​തി​വാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.