
കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. പെരുമ്പായിക്കാട് പറാറത്ത് വീട്ടിൽ സുജി (52)യെയാണ് ശിക്ഷിച്ചത്.
കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എച്ച്.റോഷ്നിയാണ് ശിക്ഷ വിധിച്ചത്. 2021 ഡിസംബർ 12നാണ് കേസിന് ആസ്പദമായ സംഭവം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ഷിജിയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിച്ചു. 36 പ്രമാണങ്ങൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ.പോൾ കെ.എബ്രഹാം ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


