കോതമംഗലം പെരുമറ്റത്ത് എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; 9.5 കിലോ കഞ്ചാവ് പിടികൂടി, മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Spread the love

കോതമംഗലം: പെരുമറ്റം പ്രദേശത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ 9.5 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

video
play-sharp-fill

ബംഗാൾ സംസ്ഥാനത്തെ കൊൽക്കത്ത സ്വദേശികളായ അതിക്കുൾ ഇസ്ലാം, എസ്.കെ. സമിൻ, എസ്.കെ. മാമ്മൻ എന്നിവരെയാണ് കോതമംഗലം എക്‌സൈസ് സംഘം പിടികൂടിയത്. കോതമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സബിൻ ടി., ഫിലിപ്പ് തോമസ് എന്നിവർ നേതൃത്വം നൽകിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മാർച്ച് 5 വ്യാഴാഴ്ച മൂവാറ്റുപുഴ–കോതമംഗലം റൂട്ടിലൂടെ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ എത്തിയ മൂന്നംഗ സംഘത്തെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ രണ്ട് പൊതികളിലായി രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതോടെ സമീപത്തെ കുളിക്കടവിന് സമീപമുള്ള ഇല്ലിക്കാടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഏഴ് പൊതികളിലായി ഒളിപ്പിച്ച നിലയിൽ 7.5 കിലോ കഞ്ചാവ് കൂടി കണ്ടെത്തി.

അസി. എക്‌സൈസ് ഇൻസ്‌പെക്ടർ വി. രവി, പ്രിവന്റീവ് ഓഫീസർമാരായ വി.എ. ഷെമീർ, പി.എസ്. സുനിൽ, റസാക്ക്, സോബിൻ ജോസ്, വി.എൽ. ജിമ്മി, പി.എം. ഉബൈസ്, സീന ആർ, സിവിൽ എക്‌സൈസ് ഓഫീസർ വികാന്ത് പി.വി എന്നിവർ അടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.