ആന്‍റണി രാജുവിന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്‍റെ കുരുക്ക്; തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന അപ്പീലിനോട് എതിര്‍പ്പ് അറിയിച്ചു

Spread the love

കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിർത്ത് സർക്കാർ.

video
play-sharp-fill

തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നത് വിചാരണ കോടതി തെളിവ് സഹിതം കണ്ടെത്തിയതാണെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്നും കോടതിയെ അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത ഒഴിവാക്കാനാണ് ആന്‍റണി രാജു ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് ആന്‍റണി രാജുവിന്‍റെ രാഷ്ട്രീയ ആവശ്യം മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസാധാരണ സാഹചര്യത്തില്‍ മാത്രമാണ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.