റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച്‌ അനക്കമില്ലാതെ കുഞ്ഞ്; രക്ഷപ്പെടുത്താന്‍ മനുഷ്യരോട് സഹായം അഭ്യര്‍ത്ഥിച്ച്‌ തെരുവുനായ; കണ്ടുനിന്നവർക്ക് നൊമ്പരമായി ഒരു അമ്മയും കുഞ്ഞും

Spread the love

എടപ്പാള്‍: റോഡുമുറുച്ചു കടക്കവെ വാഹനമിടിച്ച്‌ അനക്കമില്ലാതെ കിടന്ന തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ തന്നാലാവും വിധം മനുഷ്യരോട് സഹായം അഭ്യര്‍ഥിച്ച തെരുവുനായ നൊമ്പരമാകുന്നു.

video
play-sharp-fill

എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ വിക്ടറി ഐടിഐക്ക് മുന്നിലായിരുന്നു കണ്ടുനിന്നവരെ എല്ലാം വേദനിപ്പിച്ച ഈ കാഴ്ച.

നാലുമാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു കുഞ്ഞിനെ ലോറി തട്ടുകയായിരുന്നു. നടുറോഡില്‍ വീണുകിടന്ന കുഞ്ഞിനെ നോക്കി നിസ്സഹായായി കുറെനേരം കരഞ്ഞ നായ കുഞ്ഞിനെ റോഡരികിലേക്കു കടിച്ച്‌ വലിച്ചു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവുനായയുടെ സങ്കടം കണ്ടുനിന്ന പല വഴിയാത്രക്കാരും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.