തട്ടുകടകളിലും ചായക്കടകളിലും മാത്രം കിട്ടുന്ന ആ സ്പെഷ്യൽ മുട്ടപ്പൊരി ഒന്ന് വീട്ടിൽ ട്രൈ ചെയ്താലോ; റെസിപ്പി ഇതാ

Spread the love

തട്ടുകടകളിലും ചായക്കടകളിലും മാത്രം കിട്ടുന്ന ആ സ്പെഷ്യൽ മുട്ടപ്പൊരി ഒന്ന് വീട്ടിൽ ട്രൈ ചെയ്താലോ; റെസിപ്പി ഇതാ

video
play-sharp-fill

ആവശ്യമായ ചേരുവകൾ

1. മുട്ട – നാല്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. മൈദ – മുക്കാൽ കപ്പ് നെയ്യ് – ഒരു ചെറിയ ‌സ്പൂൺ ഉപ്പ്, വെള്ളം – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

4. സവാള – രണ്ട്, അരിഞ്ഞത്

ഇഞ്ചി ചതച്ചത് – ഒരു ചെറിയ

വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്‌പൂൺ

പച്ചമുളക് – നാല്, അരിഞ്ഞത്

കറിവേപ്പില – ഒരു വലിയ സ്പൂൺ

5. മഞ്ഞൾപ്പൊടി അര ചെറിയ സ്‌പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്‌പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

. മുട്ട പുഴുങ്ങി, ഓരോന്നും രണ്ടായി മുറിച്ചു വയ്ക്കുക.

. രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു മാവു തയാറാക്കി വയ്ക്കുക.

പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റണം. സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി മുട്ടയും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങുക.

. കുഴച്ച മാവ് ചപ്പാത്തി പോലെ പരത്തി ഓരോന്നിലും അൽപം വീതം ഫില്ലിങ് വച്ചു പൊതിഞ്ഞെടുക്കണം. ചൂടായ എണ്ണയിൽ വറുത്തു കോരി വിളമ്പാം.