
കോട്ടയം: കോട്ടയം ജീല്ലയിലെ മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ വിളവെടുപ്പ് നടത്തി പാറ്റിയ 300 ടൺ നെല്ല് 20 ദിവസമായിട്ടും സംഭരിക്കാത്തത്തിൽ പ്രതിഷേധിച്ച് കർഷകർ പാഡി ഓഫീസ് ഉപരോധിച്ചു.
ഫ്രാൻസിസ് ജോർജ് എം പി ഉപരോധ സമരം ഉൽഘാടനം ചെയ്തു തുടർന്ന് ഫ്രാൻസിസ് ജോർജ് എം.പി പാഡി ഓഫീസറുമായി നടത്തിയ ചർച്ചയെ തുടർന്ന് നാളെ മുതൽ നെല്ലു സ൦ഭരിക്കാമെന്ന് പാഡി ഓഫീസർ ഉറപ്പു നൽകി.

കർഷകരായ രഘുവരൻ സിറിയക് ജോസഫ് , ക്രിസ്റ്റിഫർ, സുരേഷ് എ൦ പി,അനിൽ മലരിക്കൽ , സന്തോഷ് കുറുപ്പ്,എബി ഐപ്പ്, എ.കെ.ജോസഫ് , ടോമി പൂവക്കോടൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


