Spread the love

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ ആരോഗ്യ വകുപ്പ്.

video
play-sharp-fill

കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. മൈനാഗപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിക്ക് കുറ്റിവയ്പ്പ് നല്‍കിയ നഴ്സിനെ ചുമതലകളില്‍ നിന്ന് മാറ്റി.

പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടന്നാണ് നടപടി.
രണ്ട് ദിവസം മുമ്പ് ശ്വാസം മുട്ടല്‍ മാറുന്നതിനുള്ള കുത്തി വെയ്പ്പിന് ഡോക്ടര്‍ നിർദേശിച്ച കുറിപ്പുമായി എത്തിയ പെണ്‍കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റ് എത്തിയ ആളുടെ മരുന്ന് മാറി നല്‍കി എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കർശന നടപടി ആവശ്യപ്പെട്ട് യുഡിവെെഎഫ് പ്രവർത്തകർ ആശുപത്രിയില്‍ പ്രതിഷേധിച്ചു.