കോട്ടയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് വൻ സ്വീകരണം;സ്വീകരണം ഒരുക്കിയത് ബസ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും

Spread the love

കോട്ടയം : കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേർത്തലയിൽ നിന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ജി ബിജുവിനാണ് ബസ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകിയത്.

video
play-sharp-fill

കെ ജി ബിജുവിനെ കള്ളകേസിൽ കുടുക്കിയതാണെന്ന് സ്വീകരണമൊരുക്കിയവരുടെ ആരോപണം. ഒരു മാസം മുമ്പ് ചേർത്തലയിൽ നിന്നാണ് 2600 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ബിജുവിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ നിന്ന് ബസിൽ ആളുകൾ കോട്ടയത്ത് എത്തി സ്വീകരണം നൽകുകയായിരുന്നു.