
പാലാ: മൂന്നിലവ് പഞ്ചായത്തിലെ മേച്ചാല്-കടവുപുഴ റോഡില് മീനച്ചിലാറിന് കുറുകെയുള്ള കടവുപുഴ പാലം പുനര്നിര്മിക്കാന് മാണി സി.
കാപ്പന് എംഎല്‍എ 4.5 കോടി അനുവദിച്ചുവെന്നു പറഞ്ഞെങ്കിലും ഫണ്ട് ലഭ്യമാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് എല്ഡിഎഫ് ജില്ലാ കൺവീനര് പ്രഫ. ലോപ്പസ് മാത്യു ആരോപിച്ചു.
പഞ്ചായത്ത് അധികൃതരും വിവിധ കക്ഷിനേതാക്കളും ജോസ് കെ. മാണി എംപി വഴി ഇടപെട്ടതിനെത്തുടര്ന്നാണ് ധനവകുപ്പില്നിന്നു തുക വകയിരുത്തിക്കൊണ്ടുള്ള അനുമതിയും ഉടനടി വിനിയോഗിക്കാന് ഫണ്ടും അനുവദിച്ച് ഇപ്പോള് ഉത്തരവായിരിക്കുന്നത്.
സംസ്ഥാന ബജറ്റിലേക്ക് മുന്ഗണനാക്രമത്തില് 20 പദ്ധതികള് ഒരു എംഎല്എയ്ക്ക് ശിപാര്ശ ചെയ്യാമെന്നിരിക്കേ കഴിഞ്ഞ മൂന്ന് ബജറ്റിലും ഇരുപതാമതായി പോലും കടവുപുഴ പാലം എംഎല്എ ഉള്പ്പെടുത്തിയിരുന്നില്ലെന്നും കുറ്റപ്പെടുത്തി. 28-2-2026ലെ പുതിയ പാലം പണിയാനുള്ള ഉത്തരവ് വളരെ കൃത്യവും ഫണ്ടിന്റെ ഉറവിടം രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ജനറല് ആശുപത്രിക്ക് ഫണ്ട് നല്കാന് എംഎല്എ അഞ്ചു വര്ഷമായി തയാറായിട്ടില്ല. കോട്ടയം മെഡിക്കല് കോളജിലെ കാന്സര് ചികിത്സാ വിഭാഗം മേധാവിയുടെ മേല്നോട്ടത്തില് സര്ക്കാര് ഏജന്സി നേരിട്ട് നിര്മിക്കുന്ന പാലാ ജനറല് ആശുപത്രി ഓങ്കോളജി ബ്ലോക്കിന്റെ പ്ലാനില് കുഴപ്പമുണ്ടെന്നു പറഞ്ഞ് ജനങ്ങളെ തെറ്റിരിപ്പിക്കുകയാണെന്നും പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.



