ഇ-ഓട്ടോകള്‍ സബ്സിഡി നിരക്കില്‍; അവസരമൊരുക്കി സംസ്ഥാന സർക്കാർ; നാളെ മുതല്‍ അപേക്ഷകള്‍ നല്‍കാം

Spread the love

ഇ ഓട്ടോകള്‍ (ഇലക്‌ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകള്‍) സബ്സിഡി നിരക്കില്‍ വാങ്ങാൻ സംസ്ഥാന സർക്കാർ അവസരമൊരുക്കുന്നു. സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ഓട്ടോകള്‍ വാങ്ങാൻ അവസരം.

video
play-sharp-fill

1000 ഇലക്‌ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകള്‍ക്കാണ് ഓരോ വർഷവും സബ്സിഡി അനുവദിക്കുന്നത്. 30,000 രൂപയാണ് സബ്സിഡി നല്‍കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (mvd.kerala.gov.in) വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി ലഭിക്കുക.

കൂടാതെ ഈ സാമ്പത്തിക വർഷത്തില്‍ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളില്‍ 500 എണ്ണം മാർച്ച്‌ 15ന് മുൻപ് അപേക്ഷിക്കുന്ന വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വനിതാ അപേക്ഷകരില്‍ നിന്നും നിശ്ചിത അപേക്ഷകള്‍ ഈ സമയ പരിധിക്കുള്ളില്‍ ലഭ്യമായില്ലെങ്കില്‍ ഇത് പൊതുവിഭാഗത്തിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ മുതല്‍ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കേണ്ടത് ഓണ്‍ലൈനായാണ്. https://transportservices.nic.in/KeralaEV/#/dashboard/service-info എന്നതാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്.

2019 ഏപ്രില്‍ ഒന്ന് മുതല്‍ രജിസ്റ്റർ ചെയ്ത ഇലക്‌ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകള്‍ക്കും ഇതുവരെ ഈ പദ്ധതി പ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കുമാണ് അപേക്ഷിക്കാനാവുക. സബ്സിഡി, ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ അനുവദിക്കൂ.