
കോട്ടയം: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 17,271 വിദ്യാര്‍ഥികള്‍. 8,752 ആണ്‍കുട്ടികളും 8,519 പെണ്‍കുട്ടികളുമാണ് വിവിധ സ്കൂളുകളില്‍നിന്നായി അഞ്ചിന് ആരംഭിക്കുന്ന പരീക്ഷയ്ക്കു തയാറെടുക്കുന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കോട്ടയം വിദ്യാഭ്യാസ ജില്ലയില്‍നിന്നാണ്. ഇതില്‍ 3,450 ആണ്‍കുട്ടികളും 3,394 പെണ്‍കുട്ടികളുമാണുള്ളത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹൈസ്കൂളിലാണ്-331 വിദ്യാര്‍ഥികള്‍.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന സര്‍ക്കാര്‍ സ്കൂള്‍ തൃക്കൊടിത്താനം ഗവ. ഹൈസ്കൂളാണ്. 68 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളുമുള്‍പ്പെടെ 109 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കാട്ടാമ്പാക്ക് എന്‍എസ്എസ് എച്ച്എസ് സ്കൂളിലാണ്. ഒരു ആണ്‍കുട്ടി മാത്രമാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് സര്‍ക്കാര്‍ സ്കൂള്‍ തലയോലപ്പറമ്പ് ഗവ. വിഎച്ച്എസാണ് മൂന്ന് ആണ്‍കുട്ടികള്‍ മാത്രമാണ് ഇവിടെ പരീക്ഷ എഴുതുന്നത്. അഞ്ചിനു തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷ 30ന് അവസാനിക്കും.
മൂല്യനിര്‍ണയ നടപടികള്‍ ഏപ്രില്‍ ഏഴു മുതല്‍ 25 വരെ നടക്കും. മേയ് ഏഴിന് ബോര്‍ഡ് യോഗം ചേരും. എട്ടിന് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷകള്‍ അഞ്ചിനും പ്ലസ്ടു പരീക്ഷകള്‍ ആറിനും ആരംഭിക്കും.



