
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി സൗദിയിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തില്‍ പറയുന്നു.
അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനില്‍ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ ഭക്ഷണവും താമസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഒഴിയാൻ തയ്യാറാകാത്ത കുറച്ചു വിദ്യാർത്ഥികള്‍ മാത്രമേ ടെഹ്റാനില്‍ തുടരുന്നുള്ളൂ എന്നും എംബസി അറിയിച്ചു.
ഗള്‍ഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികള്‍ മുതല്‍ ടെഹ്‌റാനിലെ മെഡിക്കല്‍ വിദ്യാർത്ഥികള്‍ വരെ സോഷ്യല്‍ മീഡിയ വഴി സഹായത്തിനായി അപേക്ഷിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് വ്യോമപാതകള്‍ അടച്ചതും വിമാനങ്ങള്‍ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ടെഹ്റാനില്‍ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിക്കുകയായിരുന്നു.



