
കവളപ്പാറ: കവളപ്പാറയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചത്.
ഏതു നിമിഷവും മണ്ണിടിഞ്ഞു വീഴാറായ അവസ്ഥയായതിനാൽ രക്ഷാപ്രവർത്തകരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മഴ മാറിയാൽ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.