
കൊല്ലം: കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ 18 കാരിക്ക് മരുന്നുമാറി കുത്തിവച്ചു. സംഭവത്തിനു പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ താത്ക്കാലികമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിർത്തി.
ബന്ധുക്കള്‍ ഡിഎംഒയ്ക്കു നല്കിയ പരാതിയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡോക്ടർമാർ ഉള്‍പ്പെട്ട ആഭ്യന്തര അന്വേഷണസമിതിയെ നിയമിച്ചു.
ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സ തേടിയാണ് പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഡോക്ടർ കുറിച്ച കുറുപ്പുമായി കുത്തിവയ്പ്പെടുക്കാനെത്തിയി എത്തിയ പെണ്‍കുട്ടിക്ക് നഴ്സ് മരുന്നുമാറി കുത്തുകയായിരുന്നു. തെരുവുനായ കടിച്ചു പരുക്കേറ്റ ചികിത്സയ്ക്കെത്തിയ ആള്‍ക്ക് എടുക്കാനായി വച്ചിരുന്ന വാക്സീൻ ആണ് പെണ്‍കുട്ടികുട്ടിക്ക് കുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നായ കടിച്ചയാളിനുള്ള വാക്സിന്റെ ടെസ്റ്റ് ഡോസ് സിറിഞ്ചില്‍ നിറച്ചിട്ട് നഴ്സ് ശ്വാസംമുട്ടലിനുള്ള മരുന്നെടുക്കാൻ അകത്തേക്ക് പോയി. ആ സമയം മറ്റേ നഴ്സ് ശ്വാസം മുട്ടലിനുള്ള മരുന്നെന്ന് തെറ്റുധരിച്ച് പേ വിഷബാധയ്ക്കുള്ള ടെസ്റ്റ് ഡോസ് കുത്തിവയ്ക്കുകയായിരുന്നു. ശ്വാസംമുട്ടലിനുള്ള മരുന്നുമായി മറ്റേ നഴ്സ് എത്തിയപ്പോഴാണ് പിഴവ് പരസ്പരം അറിയുന്നത്.



