നിങ്ങൾക്ക് അമിതമായ ദേഷ്യം വരാറുണ്ടോ ? ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം

Spread the love

കോപമുണ്ടാകുമ്പോള്‍ അത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു.

video
play-sharp-fill

വെറും 8 മിനിറ്റുണ്ടാകുന്ന കോപ വികാരങ്ങളുടെ പ്രഭാവം 40 മിനിറ്റ് വരെ നീണ്ടുനില്‍ക്കാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നുയുഎസിലെ ചില ശാസ്ത്രജ്ഞര്‍ ആരോഗ്യമുള്ള 300 മുതിര്‍ന്നവരിലാണ് ഈ പഠനം നടത്തിയത്. 8 മിനിറ്റ് നേരത്തേക്ക് കോപംനിറഞ്ഞ ഓര്‍മകള്‍ മനസിലേക്ക് കൊണ്ടുവരാനാണ് പഠനത്തില്‍ ആവശ്യപ്പെട്ടത്.

കോപം ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെ
കോപം ഉണ്ടാകുമ്പോള്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകളുടെ വര്‍ധനവ് ഉണ്ടാകുന്നു. ഈ ഹോര്‍മോണുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കാഠിന്യം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോപം നിയന്ത്രിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും എന്ത് ചെയ്യാം
ദേഷ്യം വരുമ്പോള്‍ ആഴത്തില്‍ ശ്വസിക്കുകയോ, 1 മുതല്‍ 10 വരെയുള്ള സംഖ്യകള്‍ എണ്ണുകയോ ചെയ്യുക.
പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക.

ദിവസവും പതിവായി നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക
നല്ല ഉറക്കവും വിശ്രമവും വേണം.ദിവസവും 8മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്.

അമിതമായ മാനസിക സമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് നിയന്ത്രിക്കുന്നതിനായി ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടുകയോ യോഗയോ ധ്യാനമോ ശീലിക്കുകയോ ചെയ്യുക.
കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുക.
ശരീര ഭാരം അമിതമായി വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.