
കൊച്ചി: ആലുവയില്‍ ട്രെയിൻ യാത്രയ്ക്കിടെ കുപ്പി വെള്ളം വാങ്ങാൻ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ വ്യക്തി ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ് മരിച്ചു.
മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് പനമണ്ണ് സ്വദേശി ചിരട്ടോലില്‍ സി എ മാത്യു (മോഹൻ-63) ആണ് മരിച്ചത്.
ചുങ്കത്തറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായിരുന്ന മാത്യു ആർമി റിട്ട. ക്യാപ്റ്റനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ലയില്‍ വിമുക്ത ഭടൻമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആലുവയില്‍ അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



