ഇസ്രയേല്‍-ഇറാൻ സംഘര്‍ഷം: പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍; കറാച്ചിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവര്‍ക്കായി ഇടപെടണം

Spread the love

തിരുവനന്തപുരം: ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗള്‍ഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയില്‍ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്.

video
play-sharp-fill

ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസി കേരളീയരുടേയും നാട്ടിലുള്ള കുടുംബാംഗങ്ങളുടെയും ആശങ്കകളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള അടിയന്തര മുന്നൊരുക്കങ്ങള്‍ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പിണറായി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര സർക്കാരിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നല്‍കാൻ സംസ്ഥാന സർക്കാർ സജ്ജമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസികളുടെ ബന്ധുക്കള്‍ക്ക് അവരുമായി ആശയവിനിമയം നടത്തുന്നതിനായി ഹെല്‍പ്പ് ലൈനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാൻ കേരളം തയ്യാറാണെന്നും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രവാസി സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് സാധ്യമായ എല്ലാ ഇടപെടലുകളും കേരള സർക്കാർ നടത്തുമെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.