
അബുദാബി: ഇറാൻ – അമേരിക്ക – ഇസ്രയേല്‍ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയില്‍ യു എ ഇ.
ഇറാന്റെ പ്രത്യാക്രമണം ഗള്‍ഫ് രാജ്യങ്ങളില്‍ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകള്‍ പ്രഖ്യാപിച്ചു. മിസൈല്‍ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ച് 2, 3, 4 തീയതികളില്‍ രാജ്യത്തെ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ദിവസങ്ങളില്‍ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബല്‍ വില്ലേജടക്കം താത്കാലികമായി അടച്ചിട്ടുണ്ട്.



