മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ വഴക്കുണ്ടാക്കിയ കെ എസ് ആർ ടി സി ഡ്രൈവർ യദുവിനെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കി ഗതാഗത മന്ത്രി ഗണേഷ് കുമാർ.

Spread the love

തിരുവനന്തപുരം: അടുത്തിടെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായ വസ്തുതാ വിരുദ്ധയ വിഷയമാണ് തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും ഒരു കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള വിഷയം.

video
play-sharp-fill

കുറച്ച്‌ നാള്‍ മുന്നെ മുൻമേയർ കാറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ കെഎസ്‌ആർടിസി ഡ്രൈവറുമായുണ്ടായ ചെറിയ ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ സർവീസില്‍ നിന്നും പിരിച്ചു വിട്ടു എന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളും ചില മുഖ്യധാരാ മാധ്യമങ്ങളും പടച്ച്‌ വിട്ടത്.

എന്നാല്‍ സംഭവത്തിന് പിന്നിലെ വസ്തുതയും പ്രസ്തുത കരാർ ഡ്രൈവറെ ജോലിയില്‍ നിന്നും ഒഴിവാക്കാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. ആര്യാ രാജേന്ദ്രനോ മറ്റാരുടേയോ വിഷയത്തിൻ്റെ അടിസ്ഥാനത്തിലല്ല ജോലിയില്‍ നിന്നും യദുവെന്ന ഡ്രൈവറെ ഒഴിവാക്കിയത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി ഓടിക്കുന്ന സമയത്ത്, ഏതാണ്ട് ആറ് മണിക്കൂറിലധികം ഡ്രൈവർ ചെവിയില്‍ ഇയർഫോണ്‍ വെച്ച്‌ ആരോടോ സംസാരിച്ചിരുന്നു എന്നതാണ് നടപടിക്ക് പിന്നിലെ പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണില്‍ സംസാരിച്ച്‌ കൊണ്ട് ബസോടിക്കുന്നതിൻ്റെ കോള്‍ ഡീറ്റെയില്‍സ് ഉള്‍പ്പെടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെഎസ്‌ആർടിസി എംഡിക്ക് കൈമാറുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തില്‍ കെഎസ്‌ആർടിസി തന്നെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി കെബി ഗണേഷ്കുമാർ പറയുന്നു.

ബസ്സിലെ യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷ കണക്കിലെടുക്കാതെ, അപകടകരമായും നിയമവിരുദ്ധമായും വണ്ടി ഓടിച്ചതിനാലാണ് അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും മന്ത്രിമാരോ മറ്റാരുമോ ഇടപെട്ടിട്ടില്ല. ഇതോടെ മാധ്യമങ്ങള്‍ കെട്ടിച്ചമച്ച ഒരു കള്ള വാർത്തയ്ക്ക കൂടെയാണ് വിരമമാകുന്നത്. ചിലരാഷ്ട്രീയ താത്പര്യങ്ങളോട് കൂടിയുമാണ് ഇത്തരം വാർത്തകള്‍ ഉണ്ടാകുന്നതെന്നുമുള്ള ചർച്ചകള്‍ നടന്നിരുന്നു.