
കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മോഡേണ്‍ ബസാറിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.


