തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി വീട്ടമ്മയോട് മോശമായി പെരുമാറി;കേസായതോടെ മുങ്ങി; വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല;ഒടുവിൽ പോലീസിൽ കീഴടങ്ങി

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവര്‍ത്തകന്‍ കീഴടങ്ങി. കേസില്‍ പ്രതിയായ മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്.

video
play-sharp-fill

കഴിഞ്ഞ നവംബര്‍ 21ന് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെയാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ രാജു വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇന്ന് മംഗലപുരം പൊലിസില്‍ കീഴടങ്ങുകയായിരുന്നു