
ആലപ്പുഴ: ഭർതൃവീട്ടില്‍ നിന്നു 35 പവനോളം സ്വർണ്ണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍.
ചേർത്തല എസ്.എല്‍.പുരം കോർത്തുശ്ശേരി വീട്ടില്‍ ജി.ആതിരയെ (26)യാണ് പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ അമ്മ ചിട്ടി പിടിച്ച 30,000 രൂപയും മാല, വള, കൊലുസ് ഉള്‍പ്പെടെയുള്ള 35 പവൻ സ്വർണ്ണവുമാണ് പ്രതി കവർന്നത്.
സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോട്ടയത്ത് നിന്ന് അറസ്റ്റുചെയ്തത്. ചേർത്തല ഡിവൈ.എസ്.പി അനില്‍കുമാർ ടി.യുടെ നിർദേശപ്രകാരം എസ്.എച്ച്.ഒ ഷെഫീക്ക്, എസ്.ഐ വീനസ്, എ.എസ്.ഐ ലിജിമോള്‍, സി.പി.ഒമാരായ ഗിരീഷ്, പ്രവീഷ്, പ്രവീണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


