‘മുഖ്യമന്ത്രി സ്ഥാനാ‍ര്‍ത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ല’; തെരഞ്ഞെടുപ്പില്‍ പിണറായി നയിക്കുമെന്ന് എം എ ബേബി; മാര്‍ച്ച്‌ ആദ്യവാരം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കും

Spread the love

ഡൽഹി: തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.

video
play-sharp-fill

കേരളത്തില്‍ എല്‍ഡിഎഫ് സർക്കാർ തുടരുമെന്നും എം എ ബേബി പറഞ്ഞു. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എ ബേബി.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചയായി. മാർച്ച്‌ ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി മത്സരിക്കാൻ പിബിയില്‍ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ലെന്നും മറ്റാരെല്ലാം മത്സരിക്കുമെന്നതില്‍ ഉടൻ ധാരണയിലെത്തുമെന്നും എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിശദമായ ചര്‍ച്ച നടത്തി 5 ദിവസത്തിനകം തീരുമാനിക്കും.