കല്ലുങ്കത്ര മണലേൽ പള്ളിയിൽ നിന്ന് പഴയ സെമിനാരിയിലേക്ക് പദയാത്ര ഇന്നു വൈകുന്നേരം 5.30 -ന്

Spread the love

കോട്ടയം: മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ 92-ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച്

video
play-sharp-fill

കല്ലങ്കത്ര മണലേൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (27.02.2026 വെള്ളിയാഴ്ച) വൈകുന്നേരം 5.30ന് പരിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്ന പഴയ സെമിനാരിയിലേക്ക് പദയാത്ര നടത്തും.

സെന്റ് ഡൈനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രവർത്തകർ ഇന്ന് വൈകുന്നേരം മുൻകൂട്ടി പള്ളിയിൽ എത്തി പദയാത്രയിൽ ആദ്യന്തം പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരത്തെ ഭക്ഷണവും
തിരികെ പോരുന്നതിനായി അയ്മനം, ആർപ്പുക്കര ഭാഗങ്ങളിലേക്ക് രണ്ട് വാഹനങ്ങളും ഒരുക്കിയിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു.