ഭരണഘടനയിൽ ഇനി സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ ആകും; ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ ഗ്രീന്‍ സിഗ്നല്‍, ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റിലേക്ക്

Spread the love

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ “കേരള” എന്നതില്‍നിന്ന് “കേരളം” എന്നാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയമായ സേവതീര്‍ത്ഥില്‍ ചേര്‍ന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്.

video
play-sharp-fill

ഭരണഘടനയില്‍ ഇംഗ്ലീഷില്‍ “കേരള” എന്നും ഹിന്ദിയില്‍ “കേരൾ” എന്നും ഉപയോഗിക്കുന്നതിനുപകരം സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് “കേരളം” ആക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ നേരത്തെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ആ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. മന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെ ബില്‍ രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. നിയമസഭയുടെ അഭിപ്രായം ലഭിച്ച ശേഷം പാര്‍ലമെന്റ് ബില്‍ പരിഗണനയ്ക്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group