വി‌ ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും: കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ: പിന്നെ ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Spread the love

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവായതിനു ശേഷം സതീശൻ തവള വീർത്തതു പോലെ വീർത്തുവെന്നും കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

video
play-sharp-fill

വി‌ ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും. കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. പിന്നെ ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

തന്ത്രി കണ്ഠര് രാജീവർക്കെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചു. തന്ത്രി കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണ്. ഒരു കോടതിയേ തന്ത്രിയെ വെറുതേ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയില്‍ എത്തിക്കഴിഞ്ഞാല്‍ തന്ത്രി കുറ്റക്കാരൻ ആയേക്കാം എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാസു അഴിമതി കാണിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്കുവേണ്ടി പറയാൻ ആരുമില്ല. തന്ത്രിക്ക് വേണ്ടി പറയാൻ രാഷ്ട്രീയക്കാർ മത്സരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.